ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റിലും ബൈക്കിന്റെ സീറ്റിനടിയിലും മെത്താംഫിറ്റമിന്‍; യുവാവിനെ കയ്യോടെ പൊക്കി എക്‌സൈസ്

കാസര്‍കോട്: മെത്താംഫിറ്റമിന്‍ വില്‍പ നടത്തുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പിടികൂടി. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ മുഹമ്മദ് ഹനീഫ(38)യെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെഡി മാത്യുവും സംഘലും അറസ്റ്റുചെയ്തത്. പരാതിയെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്. കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പിപി ജനാര്‍ദ്ദനന്റെ സാന്നിധ്യത്തില്‍ നടന്ന ദേഹപരിശോധനയില്‍ യുവാവിന്റെ ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്ന് പോളിത്തീന്‍കവറിലാക്കി സൂക്ഷിച്ച 4.553 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തി. കൂടാതെ
മയക്കുമരുന്ന് വിറ്റ് കിട്ടിയ ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും പിടികൂടി. യുവാവ് സഞ്ചരിച്ച ബൈക്കിന്റെ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച 1.47 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു. പ്രതിയെ വ്യാഴാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ കെവി മുരളി, സി കെ വി സുരേഷ്, വി.വി സന്തോഷ്, കെആര്‍ പ്രജിത്ത്, കെ നൗഷാദ്, സി അജീഷ്, ജിതേന്ദ്രന്‍, സോനു സെബാസ്റ്റ്യന്‍, സിജിന്‍ സി, അതുല്‍ ടി വി, അഖിലേഷ് എംഎം, അശ്വതി വിവി, ഡ്രൈവര്‍ സജീഷ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page