കുടുംബം ആശുപത്രിയിലേക്കു പോയ സമയത്ത് വീട് ജപ്തി ചെയ്തു; പരപ്പച്ചാലിലെ കുടുംബം അന്തിയുറങ്ങിയത് വരാന്തയില്‍

കാസര്‍കോട്: കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീടു ജപ്തി ചെയ്തു. നീലേശ്വരം, പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന, ഇവരുടെ ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെയും ഇറക്കിവിട്ടാണ് വീട് ജപ്തി ചെയ്തത്.
ആറര ലക്ഷം രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കുടുംബം പുറത്തു പോയ സമയത്താണ് ബാങ്കുകാര്‍ എത്തി വീടു പൂട്ടി സീല്‍ ചെയ്തത്. അകത്ത് കയറാനാകാത്തത് കാരണം വയോധികയും കുട്ടികളും അടങ്ങുന്ന കുടുംബം വരാന്തയിലാണ് കിടന്നുറങ്ങിയത്. വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page