ദേളി സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നാളെ; കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും

കാസർകോട്: പ്രമുഖ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ കാസർകോട് ദേളി ജാമിഅ സഅദിയ്യ ക്യാമ്പസിൽ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാൻ’ ഗ്രാൻഡ് മസ്ജിദിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനവും സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമവും നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന സൗഹൃദ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കെ നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗഹൃദ സംഗമത്തിൽ സംസാരിക്കും.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി നിർമിച്ച ഗ്രാൻഡ് മസ്ജിദിൽ ഒരേസമയം അയ്യായിരത്തിലധികം ആളുകൾക്ക് പ്രാർത്ഥിക്കാൻ സൗകര്യമുണ്ട്. മിനാരങ്ങളും താഴികക്കുടങ്ങളും കരകൗശലപ്പണികളാൽ അലങ്കൃതമാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയുടെ സ്ഥാനത്താണ് പുതിയ ഗ്രാൻഡ് മസ്ജിദ് പുനർനിർമിച്ചിരിക്കുന്നതെന്നു ഇസ്മായിൽ സഅദി പാറപ്പള്ളി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലംപാടി അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, സി.പി. അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവർ വർത്താസമ്മേളനത്തിൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page