ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു എത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

കാസര്‍കോട്: ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കണ്ണൂര്‍, പേരാവൂര്‍ കാരക്കുന്നില്‍ ഹൗസില്‍ സ്വദേശിയും മാവുങ്കാല്‍, പേരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനു സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇരു ഭാഗങ്ങളായി വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
എന്തിനാണ് ജമീഷ് ഫിലിപ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. രാത്രി ഒന്‍പതര മണി വരെ ജമീഷിനെ നാട്ടുകാര്‍ കണ്ടിരുന്നു. അതിനു ശേഷമായിരിക്കും കാഞ്ഞങ്ങാട്ടെത്തിയതെന്നു സംശയിക്കുന്നു. മൃതദേഹത്തില്‍ കാണപ്പെട്ട ആധാര്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page