‘പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം’; കര്‍ണാടക നിയമസഭയില്‍ എംഎല്‍എയുടെ വിചിത്ര ആവശ്യം

ബംഗളൂരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ. ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കർണാടകയിലെ ജനതാ ദൾ എംഎൽഎയാണ്‌ എംടി കൃഷ്ണപ്പ. കര്‍ണാടക നിയമസഭയില്‍ എക്‌സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്കായി എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നൽകുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് എല്ലാ മാസവും പുരുഷന്മാർക്ക് പണം നൽകാനാവുക? അതിന് പകരമായി അവർക്ക് ആഴ്ചയിൽ രണ്ട് ഫുൾ മദ്യം നൽകുക. അത് സൊസൈറ്റികൾ വഴി വിതരണം ചെയ്യാം. അതിലെന്താണ് തെറ്റ് എന്നും അദ്ദേഹം ചോദിച്ചു. എംഎൽഎയുടെ ആവശ്യം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അതിരൂക്ഷ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ഊര്‍ജ മന്ത്രി കെ ജെ ജോര്‍ജ് ഉള്‍പ്പടെ പരാമര്‍ശനത്തിനെതിരെ രംഗത്തെത്തി. ‘നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കൂ, സര്‍ക്കാര്‍ രൂപീകരിക്കൂ, എന്നിട്ടത് ചെയ്യൂ. ഞങ്ങള്‍ ആളുകളുടെ മദ്യപാനം കുറയ്ക്കാനാണ് ശ്രമിക്കുന്നത്’ – അദ്ദേഹം മറുപടി പറഞ്ഞു. രണ്ട് കുപ്പികള്‍ നല്‍കാതെ തന്നെ ഇതിനകം നമ്മള്‍ ബുദ്ധിമുട്ടുകയാണെന്നും അങ്ങനെയുള്ളപ്പോള്‍ സൗജന്യമായി മദ്യം നല്‍കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും സ്പീക്കര്‍ യു ടി ഖാദര്‍ ചോദിച്ചു. എന്നാൽനിരവധി നിയമസഭാംഗങ്ങള്‍ മദ്യം കഴിക്കുന്നുണ്ടെന്നും കൃഷ്ണപ്പ അവകാശപ്പെട്ടു. ഒരു മുന്‍ നിയമസഭാംഗത്തിന്റെ മദ്യപാന ശീലത്തെക്കുറിച്ച് ഒരു വ്യക്തമാക്കിക്കൊണ്ടായിരുന്നു പരാമര്‍ശം. എംഎൽഎമാരിൽ പലരും മദ്യപിക്കുന്നവരാണെന്ന കൃഷ്ണപ്പയുടെ അവകാശവാദം സഭയിൽ പ്രതിഷേധത്തിനിടയാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page