ചെർക്കളയിൽ വീടിനു തീപിടിച്ചു; അടുക്കള പൂർണ്ണമായും കത്തി; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കാസർകോട്: ചെർക്കളയിലെ വീട്ടിൽ വൻ തീപിടിത്തം. ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ചെങ്കള ചന്ദ്രൻപാറ സ്വദേശി ഷാഫിയുടെ വീടിനു ആണ് തീപിടിത്തം ഉണ്ടായത്. അടുക്കള പൂർണമായും കത്തി. അകത്തുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ, പത്രങ്ങൾ, പാചകവാതക സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് നിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ബുധനാഴ്ച അർദ്ധരാത്രി 11.45 ഓടെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം കെ രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശൻ, ഉദ്യോഗസ്ഥന്മാരായ ജീവൻ, അരുൺ, ജിത്തു, അബയസൻ, സിറാജ്, സാബിൽ, ഹോം ഗാർഡ് പ്രവീൺ ഉണ്ണികൃഷ്ണൻ എന്നിവരാണ് തീയണച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page