പരീക്ഷ കഴിയുന്നത് വരെ കാത്തു നിന്നില്ല: മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

മൊഗ്രാല്‍: സ്‌കൂള്‍ പരീക്ഷാ സമയത്ത് സര്‍വ്വീസ് റോഡ് അടച്ചു. പരീക്ഷ കഴിയും വരെ റോഡ് അടക്കരുതെന്ന ആവശ്യം നിലനില്‍ക്കെയാണ് ഇത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു.
പുനഃപരിശോധിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവി കൊണ്ടില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി.
മൊഗ്രാല്‍ ടൗണ്‍ സര്‍വീസ് റോഡാണ് റോഡ് പ്രവൃത്തിക്കായി ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്. സ്‌കൂള്‍ പരീക്ഷ, റംസാന്‍ തിരക്ക്, കടുത്ത ചൂട് എന്നിവ പരിഗണിച്ചു മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചിട്ടതു പുന:പരിശോധിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടു.
കാസര്‍കോട് ഭാഗത്തുനിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് അടച്ചിട്ടത് മൂലം കൊപ്പളം സ്റ്റോപ്പില്‍ ഇറങ്ങി 300 മീറ്റര്‍ പൊരി വെയിലത്ത് നടന്നുവേണം സ്‌കൂളിലെത്താന്‍. ജനങ്ങളുടെ പരാതി കേള്‍ക്കാതെയാണ് ദേശീയപാത നിര്‍മ്മാണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page