പൊലീസ് സ്റ്റേഷനില്‍ ചീട്ടുകളി; വീഡിയോ വൈറല്‍, പിന്നാലെ 5 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് സ്റ്റേഷനുള്ളില്‍ ചീട്ടുകളിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കലബുറഗി ജില്ലയിലെ വാഡിയിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മിയ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നാഗരാജ്, സായിബന്ന, ഇമാം, കോണ്‍സ്റ്റബിള്‍ നാഗഭൂഷണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കലബുറഗി പൊലീസ് സൂപ്രണ്ട് അദ്ദൂര്‍ ശ്രീനിവാസുലു ആണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണം തേടി സബ് ഇന്‍സ്‌പെക്ടര്‍ തിരുമലേഷിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി സമയത്താണ് ചീട്ടുകളി നടന്നത്. യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷന്റെ ഒന്നാം നിലയിലിരുന്ന ചീട്ടുകളില്‍ ഏര്‍പ്പെട്ടതായി വിഡിയോയിലൂടെ വ്യക്തമായതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വിഡിയോ പങ്കുവച്ചത്. ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചു. നിയമസഭാ സമ്മേളനത്തിനിടെ ഇത് പുറത്തുവന്നതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ നാണക്കേടായി. ചിറ്റാപൂര്‍ സീറ്റിനെ പ്രതിനിധീകരിക്കുന്ന ഐടി, ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലത്തിലാണ് സംഭവം നടന്നത്. വിഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടയുടനെ, സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചതായി ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page