കുമ്പളയില്‍ പട്ടിപിടുത്തവും വന്ധ്യംകരണവും നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണിലും മറ്റും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടിച്ചുകെട്ടി വന്ധ്യംകരണം നടത്തിയത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമായി. നായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി.
വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കള്‍ പെറ്റു പെരുകുന്നത് മൂലമുണ്ടാകുന്ന വംശവര്‍ധനവ് തടയാനാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ നായ ശല്യം നേരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഈ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ്, നാസര്‍ മൊഗ്രാല്‍ പ്രസംഗിച്ചു.
നായ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ജില്ലാ പഞ്ചായത്തും, മൃഗസംരക്ഷണ വകുപ്പും ജില്ലയില്‍ തുടങ്ങിവെച്ച എബിസി(അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി എല്ലാ ഗ്രാമ പഞ്ചായത്തിലും നടപ്പിലാക്കാന്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page