ഡയാലിസിസ് കഴിഞ്ഞതിനു പിന്നാലെ വിദ്യാനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സി.കെ രതീഷ് (45) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍, വൃക്കരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രതീഷ്. തിങ്കളാഴ്ച ഡയാലിസിസ് നടത്താനാണ് രതീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡയാലിസിസ് കഴിഞ്ഞ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം.
നീലേശ്വരം, പള്ളിക്കരയിലെ കൃഷ്ണന്‍-സാവിത്രി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് സൗത്ത്). ഏകമകള്‍: ധ്വനി (സ്‌കൂള്‍ വിദ്യാര്‍ത്ഥി). സഹോദരി: സരിത (വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page