പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 പേരെ ബന്ദികളാക്കി, 6 സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 6 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസിലാണ് സംഭവം. റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്ത് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ബന്ധിച്ചതിനു പിന്നാലെ ഇവര്‍ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം. പാക്കിസ്ഥാന്‍ സൈന്യം സൈനിക നടപടികള്‍ ആരംഭിച്ചാല്‍ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ക്വെറ്റ സിവില്‍ ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഒമ്പത് കോച്ചുകളുള്ള ട്രെയിനില്‍ 500 ഓളം യാത്രക്കാര്‍ യാത്ര ചെയ്തിരുന്നതായി റെയില്‍വേ കണ്‍ട്രോളര്‍ മുഹമ്മദ് കാഷിഫ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page