വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് വിഷ്ണു അവതാരങ്ങളുടെ രൂപം; അതെടുത്ത് വിഗ്രഹത്തിന് കീഴില്‍ വച്ചു; സംഭവം കാണാന്‍ ക്ഷേത്രത്തില്‍ ഭക്തരുടെ ഒഴുക്ക്

ബറേലി: വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യം. ഇതേ തുടര്‍ന്ന് ഉരുളക്കിഴങ്ങുകള്‍ സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തില്‍ സ്ഥാപിച്ചു. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ക്ഷേത്രത്തിലേക്കെത്തുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ കൈമ ഗ്രാമത്തിലാണ് ഈ വിസ്മയ കാഴ്ചയുള്ളത്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂര്‍മം, മത്സ്യം, വഹാരം എന്നിവയുടെയും പാമ്പിന്റെയും രൂപമാണ് ഉരുളക്കിഴങ്ങിനെന്നാണ് ഭക്തര്‍ പറയുന്നത്. കര്‍ഷകനായ രാം പ്രകാശിനാണ് കഴിഞ്ഞ ദിവസം വിളവെടുക്കുന്നതിനിടെ സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്.
തിങ്കളാഴ്ച തുളസി മാനസ് ക്ഷേത്രത്തിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോയി. ക്ഷേത്ര പുരോഹിതന്‍ ശങ്കര്‍ ലാല്‍ പരിശോധിച്ച ശേഷം ഉരുളക്കിഴങ്ങ് ശ്രീരാമ വിഗ്രഹത്തിന്റെ കാല്‍ക്കല്‍ വച്ചു. ഉരുളക്കിഴങ്ങിന് വിഷ്ണുവിന്റെ അവതാരങ്ങളുടെ വ്യക്തമായ രൂപങ്ങളുണ്ടെന്നാണ് പുരോഹിതന്‍ പറഞ്ഞത്. ‘സംഭാലിലെ 68 തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ വന്‍ഷ് ഗോപാല്‍ തീര്‍ത്ഥ ക്ഷേത്രത്തിന് സമീപം ഏകാദശി ദിനത്തിലാണ് ഇത് കണ്ടെത്തിയത്. ഭഗവാന്‍ കല്‍ക്കി സംഭാലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ്. ഹോളി വളരെ സന്തോഷത്തോടെ ആഘോഷിക്കും. സംഭാലിലെ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും’ പുരോഹിതന്‍ പറഞ്ഞു. തിങ്കളാഴ്ച വാര്‍ത്ത പ്രചരിച്ചതോടെ ക്ഷേത്രത്തിലേക്ക് ഭക്തര്‍ ഒഴുകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page