കാസര്‍കോട്: ഉപ്പള മുളിഞ്ച കുണ്ടപ്പുണിയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പരേതനായ നാരായണ ഷെട്ടിയുടെ ഭാര്യ കുസുമ ഷെട്ടി(70) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊണ്‍ കഴിച്ച ശേഷം വിശ്രമിക്കുന്നതിനിടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മക്കള്‍: സദാനന്ദ ഷെട്ടി, രാജേഷ് ഷെട്ടി. മരുമക്കള്‍: ശാരദ, അംബിക. സഹോദരങ്ങള്‍: കൊറഗപ്പ ഷെട്ടി, വിശ്വനാഥ ഷെട്ടി, ലക്ഷ്മി, ചന്ദ്രാവതി, സാവിത്രി.
