ഉര്‍മി വി.സി.ബി കം ബ്രിഡ്ജ് പുന:നിര്‍മ്മാണത്തിന് 1.23 കോടിയുടെ ഭരണാനുമതി; പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ

കാസര്‍കോട്: കാലപ്പഴക്കം കാരണം മാസങ്ങള്‍ക്ക് മുമ്പ് ഗതാഗതം നിരോധിച്ച പൈവളിഗെ പഞ്ചായത്തിലെ ഉര്‍മി വിസിബി കം ബ്രിഡ്ജിന്റെ പുന:നിര്‍മ്മാണത്തിനായി 1.23 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതായി എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. പൈവളിഗെ പഞ്ചായത്തിലെ കടങ്കോടി വാര്‍ഡിലെ ഉര്‍മി തോടിന് കുറുകെ 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വി.സി.ബി കം ബ്രിഡ്ജ് നിര്‍മ്മിച്ചത്. പാലം അടച്ചിട്ടതോടെ ഉര്‍മി, പല്ലക്കൂടല്‍, കൊമ്മംഗള, കുരുഡപ്പദവ് എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ദുരിതത്തിലായിരുന്നു. ഈ പ്രദേശങ്ങളിലെ വിവിധ കൃഷി ഭൂമിയിലേക്കുളള ജലലഭ്യതയും നിലച്ചിരുന്നു. ചെറുകിട ജലസേചന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് വിസിബി നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുളിയാര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം അംഗീകാരത്തിന്റെ നിറവില്‍: പലവക സംഘം വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം, മുളിയാറിന്റെ പ്രശസ്തിക്കു പൊന്‍തൂവല്‍

You cannot copy content of this page