ദാറുൽ ഹിക്മ വിദ്യാർത്ഥികളുടെ കായിക മേള വർണാഭമായി

കാസർകോട് : ഹസനതുൽ ജാരിയാ ജുമാ മസ്ജിദി (കണ്ണാടിപ്പള്ളി) ൽ സ്ഥിതിചെയ്യുന്ന ദാറുൽ ഹിക്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആൻ ആൻഡ് സയൻസ് വിദ്യാർത്ഥികളുടെ കായിക മേള
വർണാഭമായി. ചെമനാട് കിക്ക് സോൺ ടർഫിൽ നടന്ന മേള ദാറുൽ ഹിക്മ ചെയർമാൻ അതീഖ് റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പതിനേഴ് ഇനങ്ങളിൽ മത്സരയുണ്ടായിരുന്നു. അബ് യള്, അസ്റഖ്, അഖ്ളർ, അഹ്മർ എന്നീ ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അസ്റഖ് ടീം ഒന്നാം സ്ഥാനവും അബ് യള് ടീം രണ്ടാം സ്ഥാനവും നേടി . ഫുട്ബോൾ, ടോർണോഡോ ഷോട്ട്, ഗ്ലാസ് ക്യാച്ച്, റിവേഴ്സ് റണ്ണിംഗ് റേസ്, ലെമൺ സ്പൂൺ, ബോൾ ത്രോ, ചാക്ക് റേസ്, ലെഗ് ലോക്ക് റേസ്,തവളച്ചാട്ടം,കമ്പവലി, റിലേ , ക്രോസ്ബാർ ചാ ലഞ്ച് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
അധ്യാപകരായ ഹാഫിസ് അസ്‌കരി , ഹാഫിസ് വസീം നദ്‌വി , ഹാഫിസ് അഫ്സൽ നേതൃത്വം നൽകി.
മുഹമ്മദ് സബാഹ് ചെമ്മനാട്, അറഫാത്ത് ബങ്കരക്കുന്ന്, പൂർവ്വ വിദ്യാർത്ഥികളായ ഹാഫിസ് സൈദ് കല്ലങ്കൈ, ഹാഫിസ് മുബഷിർ മൊഗ്രാൽ പുത്തൂർ, ഹാഫിസ് സാഹിർ ചെമ്മനാട്, ഇബ്രാഹിം നജാഹ്, വിദ്യാർത്ഥികളായ ഹാഫിസ് ഫർഷാദ് തളങ്കര, ഹാഫിസ് ഇർഫാൻ കൊമ്പനടുക്കം, സമീൽ മഹ്‌സൂൻ,
എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page