കാസർകോട് : ഏകാന്തതയും, മാനസിക സംഘർഷങ്ങളും, മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളും പ്രമേയമാക്കുന്ന “നാലാമത്തെ ആൾ” ഹൃസ്വചിത്രത്തിനു മികച്ച പ്രതികരണം. ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ കുമ്പളയിലെ രവിചന്ദ്ര പൂജാരി കോട്ടക്കാർ നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്തതാണു ഈ ചിത്രം .
ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു കൗമാരക്കാരന്റെ ജീവിതമാണ് “നാലാമത്തെ ആൾ” പറയുന്നത്. ചിന്മയി രാജേഷ്, മീനാക്ഷി മധു,പ്രമോദ് കുറുപ്പ്,രവിചന്ദ്ര പൂജാരി കോട്ടക്കാർ,സുരേഷ്, ഗിരീഷ് ,അപ്പണ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾക്കു വേഷമിട്ടു.
നിഷാന്ത് തലയടുക്കം,കളർ മീഡിയ,സൈൻ കാഞ്ഞങ്ങാട് ,
സുരേഷ്.പി, എസ് ദിനേശ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ചിത്രത്തിന് മുംബൈ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി മേളയിലേക്ക് ചിത്രം അയക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.







