സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് ചെങ്കൊടിയേറി; പിണറായി സര്‍ക്കാര്‍ മാതൃകാപരമെന്ന് പ്രകാശ് കാരാട്ട്

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലത്ത് കൊടിയേറി. സി. കേശവന്‍ സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. പോളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതു ഭരണമായ പിണറായി സര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍നയ രൂപീകരണത്തില്‍ പിണറായിയും കേരളത്തിലെ ഇടത് സര്‍ക്കാരും പ്രശംസ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘നവകേരളത്തിനുളള പാര്‍ട്ടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നു രാത്രി പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ച നടക്കും. വെള്ളി, ശനി ദിവസങ്ങളിലായി റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച. 9ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അംഗീകാരമില്ലാത്തതും അനധികൃതവുമായ പ്രമാണങ്ങളുമായികപ്പൽ ജോലി നേടിയവർ കുടുങ്ങും; വ്യാജ പരിശീലനവും സർട്ടിഫിക്കറ്റുകളും വിൽപ്പനയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തൽ, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

You cannot copy content of this page