കോണ്‍ഗ്രസ് അംഗവും മുന്‍ ഹ്യൂസ്റ്റണ്‍ മേയറുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ അന്തരിച്ചു

-പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മുന്‍ മേയറും സംസ്ഥാന നിയമസഭാംഗവും ഡെമോക്രാറ്റിക് നേതാവുമായ സില്‍വസ്റ്റര്‍ ടര്‍ണര്‍ ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 70 വയസ്സായിരുന്നു.
ടെക്‌സസിലെ 18-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കി രണ്ട് മാസത്തിന് ശേഷമാണ് ടര്‍ണറുടെ മരണം.
2022ല്‍ അസ്ഥി കാന്‍സറില്‍ നിന്ന് സുഖം പ്രാപിച്ചു വരികയായിരുന്നു വേനല്‍ക്കാലത്ത്.
വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ പങ്കെടുത്തതിന് ശേഷം ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ 5:45ന് ‘ആരോഗ്യപ്രശ്‌നങ്ങള്‍’ കാരണം വീട്ടില്‍ വച്ച് മരിച്ചതായും ടര്‍ണറുടെ കുടുംബം വെളിപ്പെടുത്തി.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ്, ടര്‍ണര്‍ 2016 മുതല്‍ 2024 വരെ ഹ്യൂസ്റ്റണ്‍ മേയറായി സേവനമനുഷ്ഠിച്ചു. ചുഴലിക്കാറ്റ് ഹാര്‍വി ഉള്‍പ്പെടെ നിരവധി ഫെഡറല്‍ പ്രഖ്യാപിത പ്രകൃതി ദുരന്തങ്ങളിലൂടെ നഗരത്തെ നയിച്ചു. സിറ്റി മേയറാകുന്നതിനു മുന്‍പ് അദ്ദേഹം ടെക്‌സസ് ഹൗസില്‍ ഏകദേശം 27 വര്‍ഷം സേവനമനുഷ്ഠിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page