ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുന്നതിനിടയില്‍ ക്രഷര്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു; സംഭവം നീര്‍ച്ചാല്‍ ടൗണില്‍

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ക്രഷര്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. നീര്‍ച്ചാല്‍, ബേളയിലെ ശങ്കര്‍ പ്രസാദ് റൈ (60)ആണ് മരിച്ചത്. നീര്‍ച്ചാല്‍, പൂവാളയിലെ ക്രഷര്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നീര്‍ച്ചാല്‍ ടൗണില്‍ ആള്‍ക്കാരുടെ മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ശാരദ. മക്കള്‍: വീണ, നയന, വിനയ. മരുമക്കള്‍: രവി, വിനയകുമാര്‍. സഹോദരങ്ങള്‍: പ്രകാശ് റൈ, രാധാകൃഷ്ണറൈ, സുനന്ദ, ഗുലാബി, ബേബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page