മലപ്പുറം: സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥന് ആദ്യഗഡു വാങ്ങുന്നതിനിടെ പിടിയിലായി. തിരുവാലി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പന്തപ്പാടന്‍ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആവശ്യപ്പെട്ടതു പ്രകാരം ആദ്യഗഡുവായ 50,000 രൂപ കൈമാറുമ്പോള്‍ കാരക്കുന്നില്‍ വച്ച് പിടിയിലാവുകയായിരുന്നു.
വിജിലന്‍സ് ഡിവൈഎസ്പി എം. ഗംഗാധരന്, ഇന്‍സ്പെക്ടര്‍മാരായ റിയാസ് ചാക്കീരി, ജ്യോതീന്ദ്രകുമാര്‍, എസ്ഐ മോഹന കൃഷ്ണന്, മധുസൂദനന്, പി.ഒ. രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
