മണിപ്പാൽ: കാസർകോട് ചെറുവത്തൂർ സ്വദേശിയായ യുവ ഡോക്ടറെ മണിപ്പാലിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എം ഡി വിദ്യാർഥി തുരുത്തി അങ്ങാടിയിൽ ഡോ. ഗാലിബ് റഹ്മാൻ കുന്നത്ത് (27)ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മറ്റു വിവരങ്ങൾ ലഭ്യമാകൂവെന്ന് എസ് ഐ അരുൺകുമാർ പറഞ്ഞു. ചെറുവത്തൂർ തുരുത്തിയിലെ ഷാഫി പള്ളിക്കണ്ടത്തിന്റെയും ആമിന കുന്നത്തിന്റെയും മകനാണ്. അമീഷ് റഹ്മാൻ സഹോദരനാണ്.
