ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ച 14കാരന്‍ മരിച്ചു; വൈറല്‍ ചലഞ്ചെന്ന് സംശയം

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മിശ്രിതം സ്വയം കുത്തിവച്ചതിനെ തുടര്‍ന്ന് 14 കാരന്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 14 വയസുള്ള ഡേവി ന്യൂനെസ് മൊറേര എന്ന കുട്ടിയാണ് ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളുമായി വെള്ളം കലര്‍ത്തി ആ മിശ്രിതം കാലില്‍ കുത്തിവച്ചത്. കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായി കുട്ടി ആദ്യം പിതാവിനോട് പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഛര്‍ദ്ദിക്കുകയും മുടന്ത് അനുഭവപ്പെടുകയും ചെയ്ത കുട്ടിയുടെ നില വഷളാവുകയായിരുന്നു. പിന്നീട് പ്ലാനാള്‍ട്ടോയിലെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഡേവിയുടെ തലയിണയ്ക്കടിയില്‍ ഒളിപ്പിച്ച ഒരു സിറിഞ്ചും പിതാവ് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം ബ്രസീലിലുടനീളം വലിയ വാര്‍ത്തയായി. അപകടകരമായ സോഷ്യല്‍ മീഡിയ ചലഞ്ചുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ ബഹിയ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ യുവാക്കള്‍ ചത്ത ചിത്രശലഭങ്ങളെ സ്വയം കുത്തിവയ്ക്കുന്ന ഒരു വൈറല്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഡേവിക്ക് എംബോളിസമോ ഗുരുതരമായ അണുബാധയോ അല്ലെങ്കില്‍ അലര്‍ജിയോ അനുഭവപ്പെട്ടിരിക്കാമെന്ന് ചികിത്സിച്ച സാന്താ മാര്‍സെലിന ആശുപത്രിയിലെ ഡോക്ടറായ ലൂയിസ് ഫെര്‍ണാണ്ടോ ഡി. റെല്‍വാസ് അഭിപ്രായപ്പെട്ടു
മരണകാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണെന്നും പൂര്‍ണ്ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. എതെങ്കിലും സോഷ്യല്‍ മീഡിയ ട്രെന്‍ഡിന്റെ ഭാഗമായാണോ ഇത്തരമൊരു സംഭവം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്.
മനുഷ്യരിലെ ചിത്രശലഭ വിഷാംശം ഇപ്പോഴും അധികം പഠിക്കപ്പെടാത്ത ഒരു മേഖലയാണെന്ന് ചിത്രശലഭ വിദഗ്ദ്ധനും സാവോ പോളോ സര്‍വകലാശാലയിലെ സുവോളജി മ്യൂസിയത്തിന്റെ ഡയറക്ടറുമായ മാര്‍സെലോ ഡുവാര്‍ട്ടെ പറഞ്ഞു. ചിത്രശലഭങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ ഒരു ജീവശാസ്ത്രമുണ്ട്, അവയുടെ ശരീരത്തിലുള്ള ദ്രാവകങ്ങള്‍ മനുഷ്യന് ദോഷകരമായി ബാധിക്കുമോ എന്ന കാര്യത്തില്‍ ആഴത്തില്‍ പഠനം നടന്നിട്ടില്ലെന്ന് ഡുവാര്‍ട്ടെ വിശദീകരിച്ചു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍
ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

You cannot copy content of this page

Light
Dark