‘ആണ്‍സുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മാനസിക പീഡനം’; യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യക്കെതിരെയും ആണ്‍സുഹൃത്തിനെതിരെയും കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. യുവാവിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കഴിഞ്ഞ ഒക്ടോബര്‍ 13നാണ് പുന്നപ്ര ഷജീന മന്‍സിലില്‍ റംഷാദിനെവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സമീനയുടെ സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് റംഷാദിന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജയുടെ ഹര്‍ജിയിലെ ആരോപണം.
2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയുടെയും റംഷാദിന്റെയും വിവാഹം നടന്നത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. സമീനയുടെ ആണ്‍ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഒരുവര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. റംഷാദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ സമീന, സമീനയുടെ മാതാവ് നദീന, സമീനയുടെ സുഹൃത്തായ മനോജ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കോടത് ഉത്തരവ് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പുന്നപ്ര പൊലിസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page