ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; സൂത്രധാരനായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ എ.എസ്.ഐയുടെ കൂട്ടാളി, അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി

കാസര്‍കോട്: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന കര്‍ണ്ണാടകയിലെ ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ സൂത്രധാരന്മാരില്‍ ഒരാളായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. വാരം, ഏച്ചൂര്‍ സ്വദേശിയായ അബ്ദുല്‍ നാസിറി(52)നെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷഫീര്‍ ബാബുവിന്റെ അടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഷഫീര്‍ ബാബുവും അബ്ദുല്‍ നസീറും ചേര്‍ന്നാണ് തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയതെന്നു പൊലീസ് പറഞ്ഞു.
2025 ജനുവരി മൂന്നിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ വിട്‌ള, ബോളന്തൂര്‍, നാര്‍ഷയിലെ സുലൈമാന്‍ ഹാജിയുടെ ബഹുനില വീട്ടിനകത്തു നിന്നാണ് ഇ.ഡി ചമഞ്ഞെത്തിയ സംഘം ലക്ഷങ്ങള്‍ കൈക്കലാക്കിയത്.
കേസില്‍ എഎസ്‌ഐ ഷഫീര്‍ ബാബു (48), ബി.സി റോഡ്, പര്‍ളിയയിലെ മുഹമ്മദ് ഇക്ബാല്‍ (28), കൊളനാട്ടെ സിറാജുദ്ദീന്‍ (37), പടിലുവിലെ മുഹമ്മദ് അന്‍സാര്‍ (27), കൊല്ലം സ്വദേശികളായ അനില്‍ ഫെര്‍ണാണ്ടസ് (49), പി.എസ് സച്ചിന്‍ (29), ഷബിന്‍ (27) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page