പ്രൊഫ:ജോസഫ് തോമസ് പ്രാക്കുഴി ഡാളസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍

മെസ്‌ക്വിറ്റ് (ഡാളസ്):ഡാളസ് കേരള അസോസിയേഷന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ചങ്ങനാശ്ശേരി മടപ്പള്ളി ജോസഫ് തോമസ് പ്രാക്കുഴി (മാമച്ചന്‍-78) ഡാളസില്‍ അന്തരിച്ചു. പരേതരായ പി.സി. തോമസിന്റെയും കത്രീനാമ തോമസിന്റെയും മകനാണ്. ഡാളസിലെ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ചിലെ സെന്റ് തോമസ് ദി അപ്പോസ്തലന്റെ വളരെ സജീവവും സമര്‍പ്പിതനുമായ അംഗമായിരുന്നു.
ഭാര്യ:പരേതനായ താന്നിക്കല്‍ ലൈപ്പ് ചെറിയാന്റെയും സോസമ്മ ചെറിയാന്റെയും (താനിക്കല്‍ ഹൗസ് കോട്ടയം) മകള്‍ അമ്മാള്‍ ചെറിയാന്‍. മകന്‍: മനു. മരുമകള്‍: റിക്കി.
പി.ടി. ആന്റണി, മേജര്‍ പി.ടി. ചെറിയാന്‍, ലീലാമ്മ ജോസഫ്, റോസമ്മ ജോസഫ്, പി.ടി. സെബാസ്റ്റ്യന്‍(ഡാളസ് കേരള അസോസിയേഷന്‍&ഐ സി ഇ സി ഡയറക്ടര്‍)എന്നിവര്‍ സഹോദരങ്ങളാണ്. 1991ല്‍ കുടുംബത്തോടൊപ്പം യുഎസ്എയിലേക്ക് കുടിയേറി. 2011-ല്‍ വിരമിക്കുന്നതുവരെ എല്‍ സെന്‍ട്രോ കാമ്പസിലെ ഡാളസ് കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പബ്ലിക് അക്കൗണ്ടന്റ് അധ്യാപകനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page