വിസ പുതുക്കാന്‍ നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വിസ പുതുക്കുന്നതിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അമ്പലത്തറയിലെ ചെറുവലം രാജന്‍-ശ്രീജ ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (അച്ചു-21) ആണ് മരണപ്പെട്ടത്. വിസ പുതുക്കിയ ശേഷം തിരികെ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അച്ചുവിനെ മരണം തട്ടിയെടുത്തത്. വലിയ സുഹൃദ്ബന്ധത്തിനുടമയായ അച്ചുവിന്റെ ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മരണവിവരമറിഞ്ഞ് യു.കെയിലുള്ള ജ്യേഷ്ഠന്‍ കാളിദാസന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page