ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 20 കാരൻ മരിച്ചു

ബത്തേരി: അമ്പലവയലിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് (20) വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാത്രിയിലാണ് കുഴഞ്ഞുവീണത്. സൽമാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, അവിടെ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.ബുധനാഴ്ച രാവിലെ അദ്ദേഹം മരിച്ചു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തലച്ചോറിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്താമാക്കുന്നത്.
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുന്നത് സംഭവത്തിൻ്റെ വീഡിയോയിൽ കാണാം. പച്ചക്കറി വ്യാപാരി അഷറഫിന്റെയും ഷരീഫയുടെയും മകനാണ്. മുൻഷിജ, സബീർ, സഫ്വാൻ എന്നിവർ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page