സ്വർണ്ണത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വില; പവന് 64,560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ നിലയിൽ എത്തി. പവന് 280 രൂപ വർധിച്ച് 64,560 രൂപയാണ് ഇന്നത്തെ വില. ഫെബ്രുവരി ഒന്നിനു തുടങ്ങിയ കുതിപ്പ് 20നും തുടരുന്നു. ബുധനാഴ്ച പവന് 520 രൂപ കൂടിയിരുന്നു.
പുതിയ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പണിക്കൂലിയടക്കം 70,000 രൂപയ്ക്കു മുകളിൽ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിലെ ഉയർച്ച തന്നെയാണ് സംസ്ഥാനത്തും സ്വർണ്ണവില കുതിപ്പിനു കാരണമെന്ന് വിപണി വൃത്തങ്ങൾ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page