ഭര്‍തൃമാതാവിനെ കൊല്ലാന്‍ മരുന്നു തേടി ഡോക്ടറെ നിരന്തരം ബന്ധപ്പെട്ട യുവതിക്കെതിരെ കേസ്; പൊലീസ് അന്വേഷണം

ബംഗളൂരു: ഭര്‍തൃമാതാവിനെ കൊല്ലാന്‍ മരുന്ന് ആവശ്യപ്പെട്ട മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്തുന്നതിനു അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു.
ഭര്‍തൃമാതാവിന്റെ നിരന്തരമായ അപമാനത്തില്‍ മനംനൊന്ത മരുമകളാണ് അറ്റ കൈക്കു അവരെ കൊലപ്പെടുത്തുന്നതിനുള്ള മരുന്നു ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിലൂടെ പതിവായി ഡോക്ടര്‍ക്കു സന്ദേശമയച്ചത്. സഹാന എന്ന യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
യുവതി നിരന്തരമായി ബംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടര്‍ സുനില്‍ കുമാറിനാണ് ആളെ കൊല്ലാനുള്ള മരുന്നാവശ്യപ്പെട്ടു സന്ദേശമയച്ചു കൊണ്ടിരുന്നത്. ഇതിനു മറുപടിയായി ഡോക്ടറുടെ ജോലിയും കടമയും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുക എന്നതാണെന്നും ജീവനെടുക്കാന്‍ ഒരു ഡോക്ടര്‍ക്കും കൂട്ടു നില്‍ക്കാനാവില്ലെന്നും ഡോക്ടര്‍ സുനില്‍ കുമാര്‍ സാമൂഹ്യമാധ്യമത്തിലൂടെ തന്നെ മറുപടി കൊടുത്തു. എന്നിട്ടും ഭര്‍തൃമാതാവ് തന്നെ നിരന്തരം അപമാനിക്കുകയാണെന്നും അതില്‍ നിന്നു രക്ഷപ്പെടാന്‍ അവരെ കൊല്ലാനുള്ള മരുന്നു മാത്രമാണ് ഏക പരിഹാരമെന്നും യുവതി വീണ്ടും ആവശ്യപ്പെട്ടുകൊണ്ടു സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഡോക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഡോക്ടര്‍ക്കു സന്ദേശമയച്ച ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നു പൊലീസ് വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page