ഏഴാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി തണ്ണീരുപന്ത സ്വദേശി ദൊംബയ്യ ഗൗഡയുടെ മകന്‍ ശ്രാവണ്‍(13) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി ശ്രാവണ്‍ മാതാവിനൊടൊപ്പം അത്താഴം കഴിച്ചിരുന്നു. അമ്മായി തയ്യാറാക്കിയ ചിക്കന്‍ കറിയും അത്താഴത്തിനുണ്ടായിരുന്നു. പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പൂമൊട്ടുകള്‍ ശേഖരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മാതാവ് ഉറങ്ങിയ ശേഷം കിടന്ന മുറിയുടെ സീലിങ് ഫാനില്‍ കയര്‍ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് വീട്ടുകാര്‍ രാവിലെ കണ്ടത്. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്നും അതീവ സന്തോഷവാനായാണ് തലേദിവസം ശ്രാവണിനെ കണ്ടതെന്നും വീട്ടുകാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് മൃതദേഹം വീട്ടിലെത്തിച്ചു. ശേഷം സംസ്‌കാരം നടന്നു.
