വിധവകളും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരും നജീറിന്റെ ‘വീക്ക്‌നസ്’; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തു, പിടിയിലായി

തലശ്ശേരി: ഇന്‍സ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വടകര മയ്യന്നൂര്‍ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തട്ടിയെടുത്ത 25 പവനില്‍ 14 പവന്‍ വടകരയിലെ ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടെടുത്തു. സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. വിധവകളോ ഭര്‍ത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയക്കുരുക്കില്‍പ്പെടുത്തി തട്ടിപ്പ് നടത്തിവരുന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളില്‍ സമാനമായ തട്ടിപ്പു കേസുകള്‍ പ്രതിക്കെതിരേയുണ്ടെന്നു പൊലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ യുവതിയാണ് തലശേരിയില്‍ തട്ടിപ്പിനിരയായത്.
ഒരു മാസം മാത്രം നീണ്ടുനിന്ന പ്രണയ സല്ലാപത്തിനിടയിലാണ് 25 പവന്‍ സ്വര്‍ണാഭരണവുമായി കാമുകനെ തേടി യുവതി ഇറങ്ങിപ്പുറപ്പെട്ടത്. കഴിഞ്ഞ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരിക്കല്‍ പോലും നേരില്‍ കാണാത്ത കാമുകനോടൊപ്പം ജീവിതം കൊതിച്ച് തലശേരിയില്‍ എത്തിയ യുവതിയില്‍നിന്നും സ്വര്‍ണാഭരണം തന്ത്രത്തില്‍ കൈക്കലാക്കി പ്രതി സ്ഥലം വിടുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് യുവാവ് യുവതിയെ വശത്താക്കിയത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയോട് കൈവശമുള്ള സ്വര്‍ണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നല്‍കാന്‍ പ്രതി നിര്‍ദേശം നല്‍കുകയായിരുന്നു. സുഹൃത്തായി എത്തിയതും താന്‍ തന്നെയാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page