പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മധൂര്‍ വിഘ്‌നേശ്വര സന്നിധിയില്‍

കാസര്‍കോട്: പ്രശസ്ത സിനിമാനടന്‍ സന്തോഷ് കീഴാറ്റൂര്‍ ബുധനാഴ്ച മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം ദര്‍ശിച്ചു.
ക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി നാട്ടുകാരും വരവേറ്റു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെ ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മകലശോത്സവത്തിനും മൂടപ്പ സേവയ്ക്കുമുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം നേരിട്ടു വീക്ഷിച്ചു. വിഘ്‌നേശ്വരനെ വണങ്ങിയ അദ്ദേഹം അല്‍പ്പനേരം ക്ഷേത്ര സന്നിധിയില്‍ തങ്ങുകയും ചെയ്തു.
തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ സന്തോഷ് നാടക നടനായാണ് അഭിനയരംഗത്തെത്തിയത്. ചെറുപ്രായത്തില്‍ തന്നെ നാടകത്തിനു വേഷമിട്ടു. പിന്നീടു കണ്ണൂര്‍ സംഘചേതനയുടെ പ്രധാന നാടകങ്ങളില്‍ അഭിനയിച്ചു. ചിരന്തന, തിയേറ്റര്‍ വിഷന്‍, കെ പി എ സി, അക്ഷരകല, സംഘചിത്ര നാടക സംഘങ്ങളിലും സജീവമായിരുന്നു. നൂറോളം സിനിമകളില്‍ സഹനടനായി പ്രവര്‍ത്തിച്ചു. പുലിമുരുകന്‍, വിക്രമാദിത്യ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്നു. ഇപ്പോള്‍ കേരളത്തിലെ കലാലയങ്ങളില്‍ നാടക- അഭിനയ പരിശീലന ക്ലാസുകള്‍ നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page