കുംഭമേളയ്ക്കിടെ വൈറലായ താരം ‘മൊണാലിസ’ മറ്റന്നാൾ കോഴിക്കോട് എത്തുന്നു; വിവരം പങ്കുവെച്ച് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിൽ താരമായ ‘മൊണാലിസ’ എന്ന പെൺകുട്ടി കോഴിക്കോട് വരുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട്‌ ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് മൊണാലിസ. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്.മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർ​ഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. പെൺകുട്ടിയുടെ ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അങ്ങനെ കുംഭമേളയിലെ സുന്ദരി കോഴിക്കോടേക്കും എത്തുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് എത്തുന്നത്.
ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ പൊതുവേദികളിൽ എത്തിയിരുന്നില്ല. സംഭവത്തിൽ ബോബിക്ക് വലിയ ക്ഷീണമാണ് ഉണ്ടായത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ നാടകം കളിച്ചത് ബോബിയെ പിന്തുണച്ചവരിലും അനിഷ്ടത്തിന് ഇടയാക്കിയിരിന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ബോബി ചെമ്മണ്ണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നാണ് പലരുടേയും കമന്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page