ഫോണിൽ ബ്ലോക്ക് ചെയ്തു, വീട്ടിൽ വരുന്നത് വിലക്കി’; യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്.
തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയില്‍ സ്‌കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page