കൊല്ലം: കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന് മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. പിന്നീട് പ്രദേശവാസികൾ ചേർന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
