തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

-പി പി ചെറിയാന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി(ടെക്‌സസ്): ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ മുന്‍ സ്റ്റാഫ് തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി. 434-ാം ജില്ലയിലെ ജഡ്ജി ക്രിസ്റ്റ്യന്‍ ബെസെറ താരാല്‍ ഉള്‍പ്പെട്ട കേസില്‍ നിന്ന് സ്വയം പിന്മാറിയതായി. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് സ്ഥിരീകരിച്ചു.2024 നവംബറില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കമ്മീഷണറിലേക്കുള്ള നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ താരലിനെ എതിരാളിയായ ആന്‍ഡി മേയേഴ്സ് പരാജയപ്പെടുത്തി, അദ്ദേഹം 59% …

സെല്‍ഫിയെടുത്ത് ബ്ലാക്ക്‌മെയില്‍; ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ കളനാട്ടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്

കാസര്‍കോട്: സെല്‍ഫിയെടുത്ത ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. കളനാട്ടെ ദമ്പതികളായ ഖദീജത്ത് റിഷാന(35), ഭര്‍ത്താവ് റഹ്‌മത്തുല്ല (41) എന്നിവര്‍ക്കെതിരെയാണ് മേല്‍പറമ്പ് പൊലീസ് കേസെടുത്തത്. വിദ്യാനഗര്‍ സ്വദേശിയായ ശിശുരോഗ വിദഗ്ധനെയാണ് ഇവര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തത്. 2023 ആഗസ്ത് 20 നാണ് ദമ്പതികളെ ഡോക്ടര്‍ പരിചയപ്പെട്ടത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മേല്‍പറമ്പ കൈനോത്ത് ഒരു ഹോട്ടലില്‍ വെച്ച് ദമ്പതികളെ നേരിട്ട് കണ്ടപ്പോള്‍ സെല്‍ഫിയെടുക്കുകയും പിന്നീട് ആ ഫോട്ടോ കാണിച്ച് ബ്ലാക്ക് …

പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, കാഞ്ഞങ്ങാട് പുതിയ സ്റ്റാന്‍ഡ് സുന്നി സെന്റര്‍ ചെയര്‍മാനുമായ പിഎച്ച് അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ സുന്നി സംഘടനാ വളര്‍ച്ചക്ക് എന്നും മുന്നില്‍ നിന്ന പ്രമുഖ വ്യക്തിത്വമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്റേതായ ഭാഗധേയത്വം അടയാളപ്പെടുത്തിയ …

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി മുന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒരുമണിക്കൂറിന് ശേഷം ആദ്യഫല സൂചനകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലമനുസരിച്ച് ബിജെപിയ്ക്ക് 50 സീറ്റുകളില്‍ മുന്നേറിയിരുന്നു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എഎപി 36 സീറ്റില്‍ ലീഡ് നേടി ബിജെപിയെ അമ്പരപ്പിച്ചു. അധികം കഴിയുംമുമ്പ് ബിജെപി ലീഡ് 45 ല്‍ എത്തി. 23 സീറ്റില്‍ എഎപി ലീഡുചെയ്യുന്നു. കോണ്‍ഗ്രസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകള്‍ നേടുന്നവര്‍ …

കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ നേരിയ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി, സംഭവം പുലർച്ചെ 1.35ന്

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്‌ദവും. ശനിയാഴ്ച പുലർച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്‌ദവും കേട്ടതായി നാട്ടുകാർ പറയുന്നു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. പ്രഭവകേന്ദ്രം അറിവായിട്ടില്ല. കോടോം ബേളൂർ, വെസ്റ്റ് …

മൈസൂരിൽ വാഹനാപകടം; വയനാട് സ്വദേശിനിയായ നൃത്തധ്യാപിക മരിച്ചു, റിയാലിറ്റി ഷോകളിലെ താരം കൂടിയാണ് ഈ യുവതി

ബംഗളൂരു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അദ്ധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ(36) ആണ് മരിച്ചത്. അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് …

പടന്നക്കാട് മേൽപ്പാലത്തിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഇ​ട​യി​ല്‍​പെ​ട്ട് രണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കാസർകോട്: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ബൈ​ക്കി​ലും മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ് (20), മീനാപ്പിസ് കോട്ട താമസിക്കുന്ന ബംഗളൂരു സ്വദേശി ബാബ ഫക്രുദ്ദീന്റെ മകൻ തൻവീർ(35) എന്നിവരാണ് മരിച്ചത്. കാഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ട് ദേശീ​യ പാ​ത​യി​ൽ മേൽ പാലത്തിനു സമീപം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് ദാ​രു​ണ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ലോ​റി നി​യ​ന്ത്ര​ണം …