പാലക്കുന്ന് വലിയ കലംകനിപ്പ്: ഒഴുകിയെത്തി വിശ്വാസികള്‍

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ആചാരാനുഷ്ഠങ്ങളുടെ നിറവില്‍ പാരമ്പര്യപ്പെരുമയോടെ നടക്കുന്ന മഹോത്സവത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലം ആദ്യം സമര്‍പ്പണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കഴക പരിധിയിലെ വിവിധ പ്രാദേശിക സമിതികളില്‍ നിന്ന് ചെണ്ട വാദ്യ ഘോഷങ്ങളോടെ പ്രായവ്യത്യാസമില്ലാതെ ആയിരക്കണക്കിന് സ്ത്രീകള്‍ കലങ്ങള്‍ ശിരസ്സിലേന്തി ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി സമര്‍പ്പണം നടത്തി. കൂട്ടത്തില്‍ പുരുഷന്മാരും ഉണ്ടായിരുന്നു. നിവേദ്യത്തിനുള്ള കുത്തിയെടുത്ത പച്ചരിയും, അരിപ്പൊടിയും, നാളികേരവും, ശര്‍ക്കരയും, വെറ്റിലടക്കയും പുത്തന്‍ മണ്‍കലത്തിലാക്കി തലയിലേറ്റി, കൈയ്യില്‍ കുരുത്തോലയും പിടിച്ച് നാനാഭാഗങ്ങളില്‍ നിന്നും കാതങ്ങള്‍ കാല്‍നടയായി താണ്ടി അതിരാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. നിവേദ്യവും അടയും ഒരുക്കാനുള്ള വിഭവങ്ങളായിരുന്നു കലങ്ങളില്‍. തൊഴുതു വണങ്ങി മഞ്ഞള്‍ കുറി പ്രസാദവും വാങ്ങി മങ്ങണത്തില്‍ വിളമ്പിയ ഉണക്കലരി കഞ്ഞിയും മാങ്ങഅച്ചാറും ചേര്‍ത്ത് കഴിച്ച് വ്രതം അവസാനിപ്പിച്ചാണ് മടക്കയാത്ര നടത്തുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page