മദ്യലഹരിയില്‍ പരാക്രമം; പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടഞ്ഞ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മദ്യലഹരിയില്‍ പരാക്രമം കാണിക്കുകയും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബേള, ഉള്ളോടി, ചേടക്കാല്‍ ഹൗസിലെ യു. രതീഷി(32)നെയാണ് ബദിയഡുക്ക എസ്.ഐ നിഖില്‍ കെ.കെ.യും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 7.45 മണിക്കാണ് കേസിനാസ്പദമായ സംഭവം. നീര്‍ച്ചാലിലെ ഒരു ഹോട്ടലിന്റെ സമീപത്തെ കടവരാന്തയില്‍ വച്ച് പ്രതി പരസ്യമായി മദ്യപിക്കുന്നതു കണ്ട പൊലീസ് സംഘം അല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനു തുടക്കമായതെന്നു പൊലീസ് പറഞ്ഞു. പരിശോധനയ്ക്കു വിസമ്മതിക്കുകയും ധിക്കാരപൂര്‍വ്വം പെരുമാറുകയും ചെയ്ത രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്രമം കാണിച്ചതെന്നു പറയുന്നു. എസ്.ഐയ്‌ക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരനായ ഹരിയുടെ കഴുത്തിനും കൈയിലും പിടിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page