കാസര്‍കോട്: ഈമാസം 8 മുതല്‍ 11 വരെ നടക്കുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ട മഹോത്സവത്തില്‍ സുരേഷ്ബാബു അഞ്ഞൂറ്റാനും, പ്രസാദ് കര്‍ണമൂര്‍ത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലമണിയും. ഞായറാഴ്ച രാവിലെ നടന്ന വരച്ചുവെക്കല്‍ ചടങ്ങിലാണ് പെരുങ്കളിയാട്ടത്തിന്റെ അവസാന ദിവസം ഒരേസമയം അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികളെ നിശ്ചയിച്ചത്. രണ്ട് മുച്ചിലോട്ട് ഭഗവതിമാര്‍ ഒരുമിച്ച് അരങ്ങിലെത്തുമെന്ന പ്രത്യേകത പെരുങ്കളിയാട്ടത്തിനുണ്ട്. 19 വര്‍ഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി.
ഇന്നുമുതല്‍ 7വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 5.30ന് ഗ്രാമോല്‍സവം നടക്കും. എട്ടിന് രാവിലെ ഒന്‍പതിന് പുതുക്കൈ സദാശിവക്ഷേത്രത്തില്‍നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കും. 11ന്
ഉച്ചയ്ക്ക് 2.30 ഓടെ മുച്ചിലോട്ട് ഭഗവതി തിരുമുടി നിവരും.









