അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 6 കുട്ടികൾ ആശുപത്രിയിൽ

കാസർകോട്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചാമക്കുഴി കൂവാറ്റി അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇതേ തുടർന്ന് 6 കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശി പ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാ ണ് ഭക്ഷ്യ വിഷബാധയേറ്റെന്ന് കരുതുന്ന ഭക്ഷണം ഇവർ അങ്കൺവാടിയിൽ നിന്ന് കഴിച്ചത്. വൈകിട്ട് റവ പായസമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. വെള്ളത്തിലോ ഭക്ഷണത്തിലൂടെയോ ആണ് ഭക്ഷ്യവിഷ ബാധ ഉണ്ടായതെന്നാണ് സംശയം. വ്യാഴാഴ്ച പുലർച്ചയോടെ ചർദ്ദിയും പനിയും അനുഭവപ്പെട്ട കുട്ടികളെ നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രി, ചോയ്യംകോട്ടെ സ്വകാര്യ നഴ്‌സിങ് ഹോം, നീലേശ്വരം എൻകെബിഎം ആശുപത്രി, നീലേശ്വരം തേജസ്വിനി സഹക രണ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇതിൽ 5 പേർ വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ടു. ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. 8 കുട്ടികളാണ് ഇവിടെ ഉള്ളത് ഇതിൽ രണ്ട് കുട്ടികൾക്ക് ഒന്നും സംഭവിച്ചില്ല. അങ്കണവാടിയുടെ കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം നിലവിൽ താൽക്കാലികമായി ചാമകുഴി സ്‌കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page