കുമ്പള ഭാസ്കര നഗറിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു; പൊലീസ് സ്ഥലത്തെത്തി, സംഭവത്തിൽ നടപടി വേണമെന്ന് നാട്ടുകാർ

കാസർകോട്: കുമ്പള ഭാസ്കര നഗറിൽ പന്നിപ്പടക്കം കടിച്ച് നായയുടെ ജീവൻ നഷ്ടമായി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ഭാസ്കര നഗറിലെ ഗ്രൗണ്ടിന് സമീപമാണ് സംഭവം. വലിയ ശബ്ദം കേട്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് നായയെ പരിക്കേറ്റു ചത്ത നിലയിൽ കണ്ടെത്തിയത്. നിരവധി കുട്ടികൾ വൈകുന്നേരം കളിക്കുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മൂന്നുമാസം മുമ്പ് സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നതു പന്നിയെ ലക്ഷ്യമാക്കി വിതറുന്ന പടക്കങ്ങൾ മനുഷ്യർക്കും വിപത്താകുമെന്നാണ്. നാട്ടുകാരുടെ വിവരത്തെത്തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page