പ്ലാസ്റ്റിക് ഭരണിയില്‍ തല കുടുങ്ങിയ നായ പരക്കം പായുന്നു; ആര് ഈ ഊരാക്കുടുക്കില്‍ നിന്നു രക്ഷിക്കും? ഈ സങ്കടക്കാഴ്ച കുമ്പള, ബദ് രിയ നഗറില്‍

കാസര്‍കോട്: പ്ലാസ്റ്റിക് ഭരണിയില്‍ തല കുടുങ്ങിയ നായ പരക്കം പായുന്നു. ഈ ഊരാക്കുടുക്കില്‍ നിന്നു തല ഊരിയിട്ടു വേണം ഒരിറ്റു വെള്ളമെങ്കിലും കുടിക്കാന്‍. ഭരണി ഊരിയെടുക്കാന്‍ നാട്ടുകാര്‍ ഏറെ ശ്രമിച്ചുവെങ്കിലും ഇതുവരെ ഫലം കണ്ടില്ല. നായയുടെ ജീവന്‍ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സിനോടും അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലം ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. കുമ്പള, ബദ്‌രിയ നഗറിലാണ് ആള്‍ക്കാരെ സങ്കടപ്പെടുത്തുന്ന കാഴ്ച. മൂന്നു ദിവസം മുമ്പാണ് എവിടെ നിന്നോ പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങിയ നിലയില്‍ നായ എത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. നായയെ പിടികൂടി ഭരണി ഊരിയെടുക്കാന്‍ ചിലര്‍ പരിശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നായ ഒരിടത്തും നില്‍ക്കാത്തതാണ് ഇതിനു കാരണം. മൂന്നു ദിവസമായി നായ ഓടിക്കൊണ്ടിരിക്കുകയാണ്. തല കുടുങ്ങിയ ശേഷം വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ നായക്കു കഴിഞ്ഞിട്ടില്ല. ഇനിയും ഭരണി ഊരിയെടുത്തില്ലെങ്കില്‍ നായ പട്ടിണി കിടന്നു ചത്തു പോകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതിനു മുമ്പ് ആരെങ്കിലും ഇടപെട്ട് നായയുടെ ജീവന്‍ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page