കാഞ്ഞങ്ങാട്, തെരുവത്തെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; 1,22,880 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്, തെരുവത്തെ പുള്ളി മുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 1,22,880 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 1,22,880 രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 3.40 മണിക്കാണ് പൊലീസ് പുള്ളി മുറി കേന്ദ്രത്തില്‍ എസ് ഐ ടി അഖിലും സംഘവും റെയ്ഡ് നടത്തിയത്.
ചിത്താരി, പള്ളിക്കരയിലെ കെ പി ഷംസീര്‍ (37), പുല്ലൂര്‍, പാലക്കോട്ട്, താഴം ഹൗസിലെ എം കെ സിദ്ദീഖ്(54), ചിത്താരിയിലെ തായല്‍ ഹൗസിലെ പി പി അഷ്‌റഫ് (48), ഞാണിക്കടവ്, ചിന്നമാടം ഹൗസിലെ സി അമീര്‍ (51), അതിഞ്ഞാല്‍ റുഖിയ ക്വാര്‍ട്ടേഴ്‌സിലെ കെ ഫൈസല്‍ (39), കണിച്ചിറ ബിസ്മില്ലാ മന്‍സിലിലെ കെ ഷമീര്‍ (41), അമ്പലത്തറ പി കെ ഹൗസിലെ പി നൗഷാദ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page