വെള്ളൂരില്‍ കാറിടിച്ച് നിര്‍മാണത്തൊഴിലാളി മരിച്ചു

പയ്യന്നൂര്‍: ദേശീയപാത വെള്ളൂര്‍ ബേങ്ക് ബസ് സ്‌റ്റോപ്പിന് സമീപം കാര്‍ ഇടിച്ച് നിര്‍മ്മാണ തൊഴിലാളി മരിച്ചു. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ പട്ട്വന്‍ നാരായണന്‍ (66)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.45 മണിയോടെയാണ് അപകടം. റോഡിന് കിഴക്കുഭാഗത്തെ വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാസര്‍കോട് ഭാഗത്തുനിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: പി.വി. ശോഭ. മക്കള്‍: രൂപേഷ്, ദീപ(കാനായി). മരുമക്കള്‍: ബിന്ദു രൂപേഷ്, സതീഷ് (ദുബായ്). സഹോദരങ്ങള്‍: പട്ടാന്‍ അമ്പു (കച്ചവടം), തമ്പായി (പുത്തിലോട്ട്), ശശിധരന്‍ (നക്ഷത്ര ടൂറിസ്റ്റ്), രജനി (രാമന്തളി). പയ്യന്നൂര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page