പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി നല്‍കാന്‍ വീട്ടുകാര്‍ക്കൊപ്പം സജീവമായി നിന്ന ഐസ് വില്‍പ്പനക്കാരന്‍ ഒടുവില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പഴയങ്ങാടി, ശ്രീസ്ഥ സ്വദേശി സച്ചി (29)നെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത പരിചയമുള്ള ആളാണ് സച്ചിന്‍. പെണ്‍കുട്ടിയുടെ നിരവധി ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പൊലീസില്‍ പരാതി നല്‍കാനായി സച്ചിനും കുടുംബത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് സച്ചിന്‍ കുടുങ്ങിയത്. 2022ലും 2023ലും രജിസ്റ്റര്‍ ചെയ്ത മറ്റു രണ്ടു പീഡനകേസുകളിലും ഇയാള്‍ പ്രതിയാണ്. അമ്മയെയും മകളെയും പീഡിപ്പിച്ചുവെന്നാണ് പ്രസ്തുത കേസുകള്‍. നിലവില്‍ ഉത്സവപ്പറമ്പുകളില്‍ ഐസ്‌ക്രീം വില്‍പ്പന നടത്തുകയാണ് സച്ചിന്റെ തൊഴില്‍. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്നു മൊബൈല്‍ ഫോണുകളും രണ്ട് ഹാര്‍ഡ് ഡിസ്‌കുകളും പിടികൂടിയതായി പൊലീസ് പറഞ്ഞു. അവയില്‍ നിറയെ അശ്ലീല ചിത്രങ്ങളാണ് ഉള്ളതെന്നു കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, നൗഫല്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page