എം.എല്‍ അശ്വിനി ബിജെപി ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു

കാസര്‍കോട്: ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി എം.എല്‍ അശ്വിനി ചുമതലയേറ്റു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അശ്വിനി പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.
സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ടായിരുന്ന രവീശതന്ത്രി കുണ്ടാര്‍, നേതാക്കളായ എസ്. വേലായുധന്‍, സഞ്ജീവ ഷെട്ടി, കെ. ശ്രീകാന്ത്, വിജയ്‌റായ് തുടങ്ങിയവര്‍ ജില്ലാ പ്രസിഡന്റിനെ അനുമോദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page