കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

നിലമ്പൂർ: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകൾ ഐറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ ഞായറാഴ്ച വൈകിട്ട് 5ന് ആണ് അപകടം. പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രഥമ ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമായത്. കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദിൽ നടത്തും. സഹോദരങ്ങൾ: ഷെസ, അഫ്സി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page