മലപ്പുറം: കൊണ്ടോട്ടി മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കൊണ്ടോട്ടി കെ മുഹമ്മദുണ്ണി ഹാജി(82) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 2006, 2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു. നാലുതവണ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോഓപറേറ്റീവ് സ്പിന്നിംഗ് മില്‍ മലപ്പുറം(ചെയര്‍മാന്‍), യുനൈറ്റഡ് ഇലക്ട്രിക്കല്‍ ലിമിറ്റഡ് കൊല്ലം(മെമ്പര്‍), ഏറനാട് കോഓപറേറ്റീവ് അഗ്രികള്‍ചറല്‍ ബാങ്ക് (മെമ്പര്‍) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളുവമ്പ്രം കോടാലി ഹസന്റെയും പാത്തുവിന്റെയും മകനാണ്. ആയിശയാണ് ഭാര്യ.
