നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവശനിലയിൽ

ആലപ്പുഴ: നിര്‍ത്തിയിട്ട കാറില്‍ ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. ആലപ്പുഴ പൂച്ചാക്കലിലാണ് സംഭവം. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറമട (കേളംപറമ്പില്‍) ജോസി ആന്റണിയാണ് (മാത്തച്ചന്‍, 45) മരിച്ചത്. സുഹൃത്ത് പുന്നംപൊഴി മനോജാണ് (55) ഒപ്പമുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെ മണിയാതൃക്കല്‍ കവലയ്ക്കു സമീപമാണ് സംഭവം. കാര്‍ നിര്‍ത്തിയിട്ടിട്ട് മണിക്കൂറുകളായത് ശ്രദ്ധിച്ചപ്പോള്‍ സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാഹന മെക്കാനിക്കിനെ വിളിച്ചു വരുത്തിയാണ് കാര്‍ തുറന്നത്. ജോസി ഡ്രൈവര്‍ സീറ്റിലും മനോജ് പിന്‍സീറ്റിലുമായിരുന്നു.മനോജ് അര്‍ധബോധാവസ്ഥയിലും ജോസി മരിച്ച നിലയിലുമായിരുന്നു. ഉടനെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസിയുടെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page