സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്ററുടെ സഹോദരന്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററുടെ സഹോദരനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗീതാജ്ഞലി വീട്ടില്‍ രവീന്ദ്രന്‍ (93) നെയാണ് ഗുരുവായൂരിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്തത്തിനടുത്ത് പടിഞ്ഞാറേ നടയിലെ കാപ്പിറ്റല്‍ സഫറോണ്‍ ഫ്‌ളാറ്റിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഫ്‌ളാറ്റിന് പുറത്ത് രണ്ടുദിവസമായി കാണാത്തതിനാല്‍ അടുത്തുള്ള താമസക്കാര്‍ ടെമ്പിള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. പറവൂര്‍ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടില്‍ കൊച്ചുഗോവിന്ദന്‍ ആശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനാണ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂര്‍ ലാലൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page